Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിൻ ദാനം ഞാൻ അനുഭവിച്ചു നിൻ സ്നേഹം

നിൻ ദാനം ഞാൻ അനുഭവിച്ചു
നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു
യേശുവേ എൻ ദൈവമേ
നീ എന്നും മതിയായവൻ

യേശു എനിക്കു ചെയ്ത
നന്മകൾ ഓർത്തിടുമ്പോൾ
നന്ദികൊണ്ടെൻ മനം പാടിടുമേ
സ്തോത്രഗാനത്തിൻ പല്ലവികൾ;-

ദൈവമെ നിന്‍റെ സ്നേഹം
എത്ര നാൾ തള്ളി നീക്കി
അന്നു ഞാൻ അന്യനായ് അനാഥനായ്
എന്നാൽ ഇന്നോ ഞാൻ ധന്യനായ്;-

എൻജീവൻ പോയെന്നാലും
എനിക്കതിൽ ഭാരമില്ല
എന്‍റെ ആത്മാവിനു നിത്യജീവൻ
എൻ യേശുതാൻ ഒരുക്കിയല്ലോ;-

നിത്യതയോർത്തിടുമ്പോൾ
എൻ ഹൃത്തടമാനന്ദിക്കും
സ്വർഗ്ഗീയ സൗഭാഗ്യജീവിതം
വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു;-

നിൻ ദയ ജീവനേക്കാൾ നല്ലതല്ലോ
നിൻ ചിറകിൻ കീഴിൽ ഒളിപ്പിക്ക
Post Tagged with


Leave a Reply