Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ നിൻ

നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ-നിൻ
മനസ്സലിവിൽ ഞാൻ ചാരുന്നേ
എന്നാശ്വാസവും എന്‍റെ ആനന്ദവും-ഈ
അവനിയിൽ നീ മാത്രമേ

പരിശുദ്ധനെ-നിൻ പാദപീഠത്തിൽ
നിൻ വിളികേട്ടു വരുന്നു ഞാൻ
സമ്പൂർണ്ണമായ്-എന്നെ സമ്പൂർണ്ണമായ്
നിൻഹിതം ചെയ് വാൻ ഞാൻ സമർപ്പിക്കുന്നു

പാപത്തിന്നാഴത്തിൽ ഞാൻ വലഞ്ഞപ്പോൾ-ദൈവ
വഴികളെ അറിയാതലഞ്ഞപ്പോൾ
നിൻ സ്നേഹമെന്നേയും തേടിവന്നു
രക്ഷാദാനമെനിക്കേകിയതാൽ-ദേവ;-

അറിയായ്മയുടെ കാലങ്ങളായ് മന്നി-
ലനവധി നാളുകൾ പാഴാക്കി ഞാൻ
നിൻ സേവ ചെയ്തു ഞാൻ ജീവിക്കട്ടെ-എന്നിൽ
നിന്നിഷ്ടം നിറവേറട്ടെ-ഇനി;-

എന്നിലെ എവ്വിധഭാരങ്ങളും-എൻമേൽ
മുറുകെ ചേർന്നിടും ദോഷങ്ങളും
നീക്കുകെൻ പ്രിയനെ നിന്നാത്മശക്തിയാ-
ലെന്നോട്ടം ഞാനോടിടുവാൻ-മുറ്റും;-

നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾ
നീയല്ലാതെ ആശ്രയിപ്പാൻ വേറെ ആരുള്ളൂ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.