Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിൻ മഹാ സ്നേഹമേശുവേ എൻ മനസ്സിന്നഗാധമേ

നിൻ മഹാസ്നേഹമേശുവേ
എൻ മനസ്സിന്നഗാധമേ
എന്നിൽ നിൻ സ്നേഹകാരണം
എന്നറിവിന്നതീതമേ

താരകങ്ങൾക്കു മീതെയും
താവകസ്നേഹമുന്നതം
ആഴിയിലും നിൻസ്നേഹ-
ത്തിന്നാഴമഗാധമെൻ പ്രിയാ;-

ദോഷിയാമെന്നെത്തേടിയോ
ക്രൂശുവരെയും താണു നീ
പ്രാണനും നൽകി സ്നേഹിപ്പാൻ
പാപിയിൽ കണ്ടതെന്തു നീ;-

മരണമോ ജീവനോ പിന്നെ
ഉയരമോ ആഴമോയെന്നെ
നിന്തിരു സ്നേഹത്തിൽ നിന്നും
പിന്തിരിക്കില്ല യാതൊന്നും;-

നിത്യതയിൽ നിൻസന്നിധിയെത്തി
ഞാൻ വിശ്രമിക്കവേ
നിൻ മുഖകാന്തിയിൽ സദാ
നിർവൃതി നേടും ഞാൻ പരാ;-

നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾ
നീയല്ലാതെ ആശ്രയിപ്പാൻ വേറെ ആരുള്ളൂ
Post Tagged with


Leave a Reply