നിനക്കായെൻ ജീവനെ മരക്കുരിശിൽ വെടിഞ്ഞെൻ
നിനക്കായെൻ ജീവനെ മരക്കുരിശിൽ
വെടിഞ്ഞെൻ മകനേ
ദിനവും ഇതിനെ മറന്നു ഭൂവി നീ
വസിപ്പതെന്തു കൺമണിയേ
വെടിഞ്ഞു ഞാനെന്‍റെ
പരമമോദങ്ങളഖിലവും നിന്നെക്കരുതി-നിന്‍റെ
കഠിനപാപത്തെ ചുമന്നൊഴിപ്പതി-
ന്നടിമവേഷം ഞാനെടുത്തു;-
പരമതാതന്‍റെ തിരുമുമ്പാകെ നിൻ
ദുരിതഭാരത്തെ ചുമന്നു കൊണ്ടു
പരവശനായി തളർന്നെൻ വിയർപ്പു
ചോരത്തുള്ളി പോലൊഴുകി;-
പെരിയൊരു കുരിശെടുത്തു കൊണ്ടു ഞാൻ
കയറി കാൽവറി മുകളിൽഉടൻ
കരുത്തെഴുന്നവർ പിടിച്ചിഴച്ചെന്നെ
കിടത്തി വൻകുരിശതിന്മേൽ;-
വലിച്ചു കാൽകരം പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി ഒട്ടും
അലിവില്ലാതടിച്ചിറക്കിയേ
രക്തം തെറിക്കുന്നെന്‍റെ കണ്മണിയേ;-
പരമദാഹവും വിവശതയും
കൊണ്ടധികം തളർന്ന എന്‍റെ നാവ്
വരണ്ടു വെള്ളത്തിന്നിരന്ന
നേരത്തും തരുന്നതെന്തു നീയോർക്ക;-
കരുണയില്ലാത്ത പടയാളിയൊരു
പെരിയകുന്തമങ്ങെടുത്തുകുത്തി
തുറന്നെൻ ചങ്കിനെയതിൽ
നിന്നൊഴുകി ജലവും രക്തവുമുടനെ;-
ഒരിക്കലും എന്‍റെ പരമസ്നേഹത്തെ
മറക്കാമോ നിനക്കോർത്താൽ നിന്മേൽ
കരളലിഞ്ഞു ഞാനിവ സകലവും
സഹിച്ചെൻ ജീവനെ വെടിഞ്ഞു;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള