Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിനക്കായ് കരുതും അവൻ നല്ല ഓഹരി

നിനക്കായ് കരുതും അവൻ നല്ല ഓഹരി
കഷ്ടങ്ങളിൽ നല്ല തുണ യേശു
കണ്ണുനീരവൻ തുടയ്ക്കും

വഴിയൊരുക്കുമവൻ ആഴികളിൽ
വലങ്കൈ പിടിച്ചെന്നെ വഴിനടത്തും
വാതിലുകൾ പലതും അടഞ്ഞിടിലും
വല്ലഭൻ പുതുവഴി തുറന്നിടുമേ;-

വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കു പറഞ്ഞവൻ മാറുകില്ല
വാനവും ഭൂമിയും മാറിടുമേ
വചനങ്ങൾക്കോ ഒരു മാറ്റമില്ല;-

രോഗങ്ങളാൽ നീ വലയുകയോ
ഭാരങ്ങളാൽ നീ തളരുകയോ
അടിപ്പിണരാൽ അവൻ സൗഖ്യം തരും
വചനമയച്ചു നിന്നെ വിടുവിച്ചിടും;-

നിനക്കായ് ഞാൻ മരിച്ചല്ലോ
നിന്‍റെഹിതം എന്നിലെ എന്‍റെ ഇഷ്ടം അരുതേ
Post Tagged with


Leave a Reply