നിനക്കുവേണ്ടി ഞാൻ ധരയിലെന്തു വേണമോ
നിനക്കുവേണ്ടി ഞാൻ ധരയിലെന്തു വേണമോ
എനിക്കു വേറില്ലാശയൊന്നെന്‍റെശു മാത്രമെ
എവിടെപ്പോയി ഞാൻ അവന്നായ് ജീവൻ വയ്ക്കണം
അവിടെത്തന്നെ പോവാൻ എനിക്കു മനസ്സു നൽകണേ
ദുരിതക്ലേശമോ വിവിധ പീഡ പേടിയോ
വരികില്ലെന്നിലരികിലേശു കരുണ സമുദ്രമേ
തരുന്ന ദൂതുകൾ ആർക്കും ധൈര്യമോതിടാം
വരുന്നതെന്തും വരട്ടെന്നല്ലാതെനിക്കു പാടില്ല
കുരിശിൽ തൂങ്ങിയോൻ വരുന്നു രാജരാജനായി
ധരയിലവനു ചീയർ വിളിപ്പാനുള്ളം കൊതിക്കുന്നു
മഹത്ത്വമുള്ളവൻ പണ്ടു കഴതമേൽ തന്‍റെ
സെഹിയോൻ നാരിക്കരികിലണഞ്ഞു കാലം വന്നിടും
ലോകരാജ്യങ്ങൾ ആകെ ഇളകിമാറീടും
ലോകമെങ്ങും യേശുവെന്ന നാമമായിടും
സിംഹതുല്യരായി ഭൂവിൽ ഭരണം ചെയ്യുവോർ
സിംഹരാജനേശുമുമ്പിൽ അഭയം വീണീടും
കാട്ടിൽ കരടിപോൽ നാട്ടിൽ ക്രൗര്യം ചെയ്യുവോർ
പെട്ടന്നേശു വാനിൽ വരുമ്പോളലറി ഓടീടും
പുലിക്കു തുല്യരായി ഉലകിൽ കലഹം ചെയ്തവർ
അലിവു കാണാതീശൻ മുമ്പിൽ കലങ്ങി വരണ്ടീടും
ഇരുമ്പു പല്ലുകൊണ്ടുലകം ചവച്ചു പൊടിച്ചവർ
വരുന്ന ദുരിതമറിഞ്ഞു വേഗം ധരയിൽ പതിച്ചിടും
യേശു വരുന്നിഹെ തന്‍റെ രാജ്യം സ്ഥാപിപ്പാൻ
നാശമില്ലാ രാജ്യമതിലെ രാജനും താനേ
ജാതിഭേദമൊ ഇല്ലവിടാരിലും തന്നെ
ജാതിഭേദമാകെ യേശു നീക്കും സ്നേഹത്താൽ
1വരുന്ന രാജ്യത്തിൽ യുദ്ധസൈന്യമില്ലതാൽ
വരുന്ന രാജ്യവാസികൾക്കു ഭരണം സ്നേഹമെ
1വാളു കുന്തങ്ങൾ അവിടെ ഉഴവിന്നേകുന്ന
കൊഴുക്കളായിത്തീര്ർക്കുമാരും സ്നേഹമിത്രരായി
1ദുഷ്ടജന്തുക്കൾപോലും സത്ത്ബുദ്ധികൾ
ദുഷ്ടസിഹം കാളപോലെ പുല്ലു തിന്നീടും
1ദേശം ദേശമായ് യേശു ഭരണം ചെയ്യുമ്പോൾ
മോശക്കാരെന്നിവിടെ കണ്ടോർ കൂടെ വാണീടും
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള