Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യസേനകളേ

നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യസേനകളേ
ഉയർത്തീടിൻ കൊടിയെ നഷ്ടം നേരിടല്ലെ
ജയം ജയം തനിക്കും തൻ സേനകൾക്കും
വൈരികൾ എല്ലാം തോൽക്കും താൻ കർത്താവായ് വാഴും

നിന്നീടിൻ യേശുവിന്നായ് എന്നീ പോർവിളി കേൾ
നിങ്ങൾ നിദ്രകൊണ്ടാലോ അവന്നു ലജ്ജ താൻ
നിൻ ഉള്ളിലും പുറത്തും കാണുന്ന തിന്മയെ
നീ നേരിട്ടു പോരാടി ഇല്ലായ്മ ആക്കുകെ

നിന്നീടിൻ യേശുവിന്നായ് കാഹള നാദം കേൾ
മുന്നോട്ടു ചേരിൻ പോരിൽ ഈ നേരം വീരരേ
എണ്ണം ഇല്ലാ വൈരികൾ ഏറ്റം ശൗര്യം ഉള്ളോർ
പേടിച്ചീടേണ്ടവരെ ധൈര്യമായ് ചെയ്ക പോർ

നിന്നീടിൻ യേശുവിന്നായ് തൻ ശക്തി ശരണം
സ്വശക്തി ഫലിച്ചീടാ സ്വയാശ്രയം വൃഥാ
സർവ്വായുധവർഗം നീ ആത്മാവിൽ ധരിക്ക
ആപത്തിൻ നടുവിലും ആവതു ചെയ്ക നീ

നിന്നീടിൻ യേശുവിന്നായ് യുദ്ധം വേഗം തീരും
ഇന്നു പോരിൻ സന്നാഹം നാളെ ജയഗീതം
ജയാഌക്കു ലഭിക്കും ജീവന്‍റെ കിരീടം
തേജസ്സിൽ യേശുവോടു വാണീടും എന്നുമേ

നിനക്കായ് ഞാൻ മരിച്ചല്ലോ
നിന്‍റെഹിതം എന്നിലെ എന്‍റെ ഇഷ്ടം അരുതേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.