Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിന്നേക്കാൾ സ്നേഹിപ്പാനെന്നുടെയായുസ്സിൽ

നിന്നെക്കാൾ സ്നേഹിപ്പാൻ എന്നുടെയായുസ്സിൽ
ഒന്നുമുണ്ടാകല്ലേ കർത്താവേ
വന്ദിപ്പാൻ വാഴ്ത്തുവാൻ പാടുവാൻ ഘോഷിപ്പാൻ
എന്നും നിന്നെ മതി കർത്താവേ

എന്നെയുമോർത്തു നീ ഖിന്നനായ് കാൽവറി
ക്കുന്നിലെ ക്രൂശിലെൻ കർത്താവേ
മന്നിലെ മോഹങ്ങളൊന്നുമെൻ കണ്ണിന്നു
മുന്നിലുയരല്ലേ കർത്താവേ;-

എന്നഴൽ നീങ്ങുവാൻ നിൻകഴലാശ്രയം
നിൻനിഴൽ ശീതളം കർത്താവേ
എന്നിരുൾ നീങ്ങിടും നിന്മുഖശോഭയാൽ
നിന്നരുൾ സാന്ത്വനം കർത്താവേ

എന്നു നീ വന്നിടും നിന്നുടൽ കാണുവാൻ
എന്നിനി സാധിക്കും കർത്താവേ
വന്നിടും ഞാൻ വേഗം എന്നുര ചെയ്തപോൽ
വന്നിടണേ യേശു കർത്താവേ

നിന്നെ​പ്പോലാകേണം നിൻ മുഖം കാണേണം
നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യസേനകളേ
Post Tagged with


Leave a Reply