Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നിന്‍റെ യഹോവാ നിനക്ക് ദിവ്യപ്രകാശം

നിന്‍റെ യഹോവാ നിനക്ക് ദിവ്യപ്രകാശം
നിന്‍റെ ദൈവം നിനക്ക് നിത്യ തേജസ്സ്
ഈ സൂര്യൻ ഇനി അസ്തമിക്കില്ലാ
ഈ ചന്ദ്രൻ ഇനി അസ്തമിക്കില്ലാ (2)

എഴുന്നേറ്റു പ്രകാശിക്കാ (2)
ദിവ്യ പ്രകാശം നിന്നിൽ വന്നിരിക്കുന്നു
നിത്യ തേജസ്സ് നിന്നിൽ വന്നിരിക്കുന്നു (2)

അന്ധകാരം ഭൂമിയെ മൂടിടുന്നൂ
കൂരിരുട്ടു ജാതിയെ മൂടിടുന്നൂ
നിന്‍റെ മേലോ യഹോവാ ഉദിച്ചിരിക്കുന്നു
തന്‍റെ തേജസ്സാ നിന്നിൽ വ്യാപരിക്കുന്നൂ;- എഴു…

പകൽ വെളിച്ചം ഇനി സൂര്യനല്ല
നിലാ വെളിച്ചം ഇനി ചന്ദ്രനു മല്ല
യഹോവ നിനക്ക് വെളിച്ചമായി
നീതി സൂര്യൻ നിന്നിൽ മഹത്വമായി;- എഴു..

ജാതികൾ നിന്നിൽ ആനന്ദിക്കും
രാജാക്കന്മാർ നിന്മുഖ് ശോഭ് കാണും
വംശങ്ങൾ നിന്നെ അറിഞ്ഞീടും
ദേശമെല്ലാം നിന്‍റെ നന്മ കാണും;- എഴു…

ദുഃഖകാലം തീർന്നു നീ ആനന്ദിക്കും
കഷ്ടകാലം മാറി നീ ആർത്തുപാടും
നിന്ദിച്ചവർ നിന്നെ നമസ്കരിക്കും
കൈവിട്ടവർ നിന്നെ തേടിവരും;- എഴു…

നിന്‍റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേ
നിസ്സി യഹോവ നിസ്സി യഹോവ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.