Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിന്തിരു വചനത്തിൽ

നിന്തിരു വചനത്തിൽ
നിന്നത്ഭുത കാര്യങ്ങൾ
ചന്തമായ് ഗ്രഹിപ്പതിന്നു
നിൻ തുണ നൽകീശോ

അന്ധകാര രാജനെന്‍റെ
ചിന്ത കലക്കാതെ
കാന്താ നിൻ ചിന്തയെന്നിൽ
തന്നാദ്യന്തം പാലിക്ക

സത്യവചനത്തിൽ നിന്നു
നിത്യ ജീവവാക്യം
ചിത്തേ പതിപ്പിച്ചീടുക
ശുദ്ധാത്മ നായകാ

വിശ്വാസത്തോടെന്നുള്ളിൽ
നിൻ നിശ്വാസമൊഴികൾ
നിശ്ചയമായ് കലർന്നെനി-
ക്കാശ്വാസമുണ്ടാവാൻ;-

നിരന്തരം ഞാൻ വാഴ്ത്തിടുമേ
നിന്‍റെ യഹോവാ നിനക്ക് ദിവ്യപ്രകാശം
Post Tagged with


Leave a Reply