Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിത്യമാം വിശ്രാമമേ പരലോകത്തിൻ വാഴ്ചയിൽ

നിത്യമാം വിശ്രാമമേ പരലോകത്തിൻ വാഴ്ചയിൽ
അനന്തത്തിൻ സംഗീതം യഹോവയിൽ മുഴക്കുമേ

പുത്തൻനാട്ടിൽ ചെല്ലുമ്പോൾ ഭക്തർ ഗണം പാടുമേ
കുഞ്ഞാടേ നീ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ

ദൈവദൂത സംഘവും തേജസ്സിന്‍റെ ദീപമായ്
ആർത്തു ചേർന്നു പാടിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ…

സ്വഛ സ്പടിക തുല്യമാം നീതിയിൻ കിരീടമായ്
തന്‍റെ കാന്താ വാണിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ…

ക്ഷണിക്കപ്പെട്ട സഭയും ശുഭ്രവസ്ത്രധാരിയായ്
നിത്യം നിത്യം പാടിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ…

നിത്യനായ ദൈവം നിന്‍റെ സങ്കേതം
നിത്യമാം സ്നേഹത്തിനാഴമുയരവും
Post Tagged with


Leave a Reply