ഞാനെന്നേശുവിലാശ്രയിക്കും എന്‍റെ ജീവിത
ഞാനെന്നേശുവിലാശ്രയിക്കും
എന്‍റെ ജീവിത നാൾകളെല്ലാം(2)
അവൻ എല്ലാറ്റിനും എനിക്കെല്ലാമത്രേ
തന്നെ ഞാനെന്നെന്നും സ്തുതിക്കും
സ്തുതികൾക്കവൻ യോഗ്യനത്രെ
മഹത്വത്തിനും പുകഴ്ചയ്ക്കുമേ
സർവ്വ ഭൂസീമാവാസികൾക്കും
വണങ്ങാനു-ള്ളോരേകനാമം അവനേ;-
തന്നിലാശ്രയിക്കുന്നവർക്കും
തന്നെ ശരണമാക്കുന്നവർക്കും
അവൻ കോട്ടയും പരിചയും തുണയ്ക്കുന്നോനും
അതേ ആശ്വസിപ്പിപ്പവനും;-
എന്നെ കൈവിടുകില്ലയവൻ
ഒരുനാളും ഉപേക്ഷിക്കില്ല
ഇന്നീ കാണുന്ന വാനഭൂ മാറ്റപ്പെടും
എന്നിൽ തൻ ദയ മാറുകില്ല;-
അഖിലത്തിനും ഉടമയവൻ
സർവ്വശക്തനും അധികാരിയും
അവനത്ഭുതമന്ത്രിയും വീരനാം ദൈവവും
നിത്യ പിതാവുമത്രേ;-
അതിശ്രേഷ്ഠൻ ഈ ദൈവം എന്നെ
അന്ത്യത്തോളവും വഴിനടത്തും
എന്‍റെ ഭാരങ്ങളൊക്കെയും താൻ വഹിക്കും
എന്ന വാഗ്ദത്തം തന്നിട്ടുണ്ട്;-
നിത്യവാസസ്ഥലം ഒരുക്കി
അവൻ തേജസ്സിൽ വെളിപ്പെടുമേ
തന്നെ എതിരേൽക്കുവാൻ ഞാനും ഒരുങ്ങിനിൽക്കും
അതുവേഗത്തിൽ നിറവേറുമേ;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള