Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാനെന്നും വർണ്ണിക്കും നീ ചെയ്ത നന്മകൾ

ഞാനെന്നും വർണ്ണിക്കും നീ ചെയ്ത നന്മകൾ
നാൾതോറും നീയെന്നെ ക്ഷേമമായ് പോറ്റുന്നു(2)

താതാവാം ദൈവം നീ പുത്രനാം കർത്തൻ നീ
ആത്മാവാം നൽവഴി കാട്ടിയും നീ(2)

നീ എൻ സഹായകൻ സാന്ത്വന സ്പർശം നീ
നിൻ നാമം എന്നും ഞാൻ പാടി പുകഴ്ത്തീടും(2)
(താതാവാം ദൈവം നീ)

അലതല്ലും ആഴികൾ എന്നെ കവിയുമ്പോൾ
കരം തന്നു കാക്കുവോൻ നീയാണെന്നേശുവേ(2)
(താതാവാം ദൈവം നീ)

അഗ്നിയിൽ കൂടി ഞാൻ കടന്നു പോകുമ്പോൾ
വെന്തിടാതേഴയെ കാക്കുന്നോൻ നീയല്ലോ (2)
(താതാവാം ദൈവം നീ)

ജീവിതഭാരത്താൽ ഞാനേറ്റം തളരുമ്പോൾ
കാരുണ്യസ്നേഹത്താൽ തോളതിൽ ഏറ്റുന്നോൻ(2)
(താതാവാം ദൈവം നീ)

അഗ്നിയിന്നഭിഷേകം പകര്ർന്നെന്നിൽ എന്നും നീ
ശത്രുവിൻ ശല്യങ്ങളേശാതെ കാക്കുന്നോൻ(2)
(താതാവാം ദൈവം നീ)

ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടും
ഞാൻ നിന്നെ കൈവിടുമോ
Post Tagged with


Leave a Reply