Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കും

ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കും
നിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കും
ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും

അത്യുന്നതനായുള്ളേവേ യഹോവേ
ഈ ഭൂവിനും ദ്യോവിനും അധിപതിയേ
കർത്താധി കർത്താവേ നിൻ നാമമല്ലോ
നിത്യ സങ്കേതമെൻ ബലമെന്നഭയം

യഹോവാ പീഢിതർക്കൊരഭയസ്ഥാനം
കഷ്ടകാലത്തു പിരിയാത്തൊരുറ്റ സഖി
തന്നെ അന്വേഷിക്കുന്നോരെ കൈവിടുമോ
തന്‍റെ ഭക്തരെ എന്നേക്കും മറന്നിടുമോ
ഇല്ലഭീതിയെന്നുള്ളത്തിലണുവേളവും
തള്ളുകില്ലെന്‍റെ രക്ഷകനൊടുവോളവും

എന്‍റെ വൈരികലേനിക്കായി പതിയിരുന്നു
സർവ്വവല്ലഭൻ കരമെന്മേലമർന്നിരുന്നു
അവരെന്‍റെ വഴികളിൽ കണിഒരുക്കി-അതിൽ
അവരുടെ കാൽതന്നെ കുടുങ്ങി പ്പോയി
ഞാനോ എൻ ദൈവത്തിൽ ശരണപ്പെട്ടു
എന്‍റെ കോട്ടയും ശൈലവും ബലവുമവൻ

ഞാൻ പാടും യേശുവേ നിനക്കായെന്നും
ഞാനെങ്ങനെ നിന്നെ സതുതിക്കാതിരിക്കുമെൻ
Post Tagged with


Leave a Reply