Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഞാൻ പൂർണ്ണഹൃദയത്തോടെ

ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കും
നിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കും
ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും

അത്യുന്നതനായുള്ളേവേ യഹോവേ
ഈ ഭൂവിനും ദ്യോവിനും അധിപതിയേ
കർത്താധി കർത്താവേ നിൻ നാമമല്ലോ
നിത്യ സങ്കേതമെൻ ബലമെന്നഭയം

സ്വർഗ്ഗാധി-സ്വർഗ്ഗങ്ങളിൻ മഹിമവിട്ട്
ഈ പാരിൽ നരഗണത്തെ രക്ഷിപ്പാൻ
മഹോന്നത നാഥാ നീ താണിറങ്ങി
എന്തോരൽഭുതം നാവാൽ അവർണ്ണ്യമത്;-

ചങ്കിൻ ചുടുചോരയിൽ എൻ ജീർണ്ണമാം
അങ്കിവെടിപ്പാക്കി നിൻ വൻ ദയയാൽ
എന്തു ഞാൻ പകരമായ് തന്നിടേണ്ടു
നിൻ കാൽക്കൽ സമർപ്പണം ചെയ്തിടുന്നേ;-

വിൺഗേഹമൊന്നങ്ങരൊക്കീട്ടെൻ പ്രിയൻ
വിൺദൂതരും കാഹള നാദവുമായ്
ചേർത്തിടുമെന്നെ തിരു സന്നിധിയിൽ
പാർത്തീടും യുഗായുഗം ഇമ്പ വീട്ടിൽ;-

ഞാൻ പാടും യേശുവേ നിനക്കായെന്നും
ഞാനെങ്ങനെ നിന്നെ സതുതിക്കാതിരിക്കുമെൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.