Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാനെങ്ങനെ നിന്നെ സതുതിക്കാതിരിക്കുമെൻ

ഞാനെങ്ങനെ നിന്നെ സ്തുതിക്കാതിരിക്കുമെൻ
നൽ ഉടയവനെ (2)

പാപത്തിൽ നിന്നെന്നെ രക്ഷിച്ചതാൽ
ശാപകുഴിയിൽ നിന്നേറ്റിയതാൽ (2)
എൻകാൽകളെ ഗിരിമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കിയതാൽ (2)

കൂട്ടുകാർ പരമായി പോറ്റുന്നോനെ
കൂട്ടുകാർക്കതിശയമമാക്കിയോനെ (2)
കുടെപിറപ്പുകൾ കൂട്ടമായ് മാറുമ്പോൾ
കൂട്ടിൽ ചേർത്തണച്ചെന്നെ നേടിയോനെ (2)

എൻ ദീർഘനിശ്വാസം കേട്ടവനെ
എൻ മിഴിനിർഗണം കണ്ടവനെ (2)
എൻ വിലാപത്തെ നൃത്തമായ് മാറ്റിയ
എൻ പൊന്നു നാഥനെ ധ്യാനിക്കുമ്പോൾ (2)

ആത്മ മണാളാ നിൻ സ്പർശനത്താൽ
ആത്മീയ ചൈതന്യം ഏറിടുന്നേ (2)
ആനന്ദമേകും നിൻ ദർശനത്താൽ
ഞാൻ ആത്മ പൂർണ്ണനായ് മാറിടുമ്പോൾ (2)

ഞാൻ പൂർണ്ണഹൃദയത്തോടെ
ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നു
Post Tagged with


Leave a Reply