Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടും

ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടും
തൻ സ്തുതി എപ്പോഴും എൻ നാവിന്മേലുണ്ട്

എന്‍റെയുള്ളം യാഹിൽ പ്രശംസിച്ചിടുന്നു
എന്‍റെ മാനസം പ്രിയനിൽ ആനന്ദിക്കുന്നു

തന്നിൽ മാത്രം നോക്കിടുന്നോർ ശോഭിതരായ്ത്തീരും
ആയവർ മുഖം തെല്ലും ലജ്ജിക്കയില്ല;-

യാഹ് നല്ലവൻ അതേ ആസ്വദിച്ചറിവിൻ
തന്നിലാശ്രയിച്ചിടുന്നോർ ഭാഗ്യമേറിയോർ;-

നീതിമാന്മാരിൻ അപേക്ഷ കേട്ടിടുന്നീ ദൈവം
കഷ്ടതയിലുറ്റ സഖി ഉദ്ധരിക്കുന്നോൻ;-

മാനസം തകർന്നവർക്കു രക്ഷ നൽകും ദൈവം
ദുഃഖിതർക്കാശ്വാസമേകാൻ കൂടെയുണ്ടെന്നും;-

നീതിമാന്മാരിൻ അനർത്ഥം ഏറി വന്നെന്നാലും
നീക്കുപോക്കു നൽകീടുന്നീ നിത്യനാം ദൈവം;-

ലോകത്തിൻ പ്രഭുക്കളിൽ ഞാനാശ്രയം വെയ്ക്കില്ല
എൻ ദൈവം എന്‍റെ ആശ്രയം അതെത്രയുത്തമം;-

സങ്കീർത്തനം 34

ഞാൻ പൂർണ്ണഹൃദയത്തോടെ
ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നു
Post Tagged with


Leave a Reply