Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാനെല്ലാ നാളും യഹോവായെ വാഴ്ത്തും

ഞാനെല്ലാ നാളും യഹോവായെ വാഴ്ത്തും
തൻ സ്തോത്രമെൻ നാവിലെന്നുമിരിക്കും
എൻ ഭാരങ്ങൾ നാൾതോറും താൻ വഹിക്കും
ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…

ഞാൻ രാവിലെ ദൈവത്തിന്നായുണരും
ഞാൻ രാത്രിയാമങ്ങളിൽ കാത്തിരിക്കും
എൻ പ്രാർത്ഥനയെ എൻ ദൈവം ശ്രവിക്കും
ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…

ഞാൻ രാവിലെ ദൈവ സ്വരൂപം കാണും
തൻ സൗന്ദര്യം കണ്ടു ഞാനാനന്ദിക്കും
തൻ വായിലെ തേൻ മൊഴി ഞാൻ രുചിക്കും
ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…

തൻ ആലോചന കൊണ്ടെന്നെ നടത്തും
എൻ വൃദ്ധതയോളമെന്നെ ചുമക്കും
എൻ ജീവപര്യന്തം വഴി നടത്തും
ഞാൻ വാഴ്ത്തും നാൾതോറും(3) മഹോന്നതനെ…

ഞാൻ യേശുവിന്നാജ്ഞയനുസരിക്കും
എൻ ക്രൂശും ചുമന്നു ഞാൻ പിന്തുടരും
എൻ ദുഃഖങ്ങളൊക്കെയവനൊഴിക്കും
ഞാൻ വാഴ്ത്തും നാൾ തോറും (3) മഹോന്നതനെ…

വിശുദ്ധർകൂട്ടം രക്ഷകന്നു: എന്ന രീതി

ഞാൻ പൂർണ്ണഹൃദയത്തോടെ
ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നു
Post Tagged with


Leave a Reply