Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാനെന്‍റെ സഭയെ പണിയും

ഞാനെന്‍റെ സഭയെ പണിയും
പാതാളഗോപുരങ്ങൾ ജയിക്കയില്ല
എന്നുരചെയ്ത നൽ രക്ഷകാ
എന്നെയും പൂണ്ണമായ് തന്നീടുന്നു

പാപിയായ് ഞാൻ ജീവിച്ചപ്പോൾ
പാത തെറ്റി ഞാൻ ഓടിയപ്പോൾ (2)
പാവനാത്മാവേ പാപിയാം എന്നിൽ
പാവന സ്നേഹം നൽകിയല്ലോ (2)

എന്നാളും ഞാനിനിയും യേശുവിൻ സ്വന്തം
എപ്പോഴും ഞാനങ്ങയെ വാഴ്ത്തീടുമേ(2)
എൻ ഭാരമെല്ലാം തൻ ചുമലേറ്റി
ഏൽപ്പിച്ചോ എനിക്കായ് ക്രൂശതിൽ(2)

സാത്താന്‍റെ കോട്ടയിൽ നിന്നു വിമോചനം
സന്തോഷ ജീവിതം തന്നതിനാൽ (2)
സമർപ്പ‍ിക്കുന്നെന്നെ മുറ്റുമായ് നാഥാ
സർവ്വസവുമായ് വന്നീടുന്നേ (2)

കർത്താവേ ഞാനെന്‍റെ നിത്യഭവനത്തിൽ
യേശുവിനോടൊത്തു വാസം ചെയ്യും(2)
കണ്ണുനീർ മാറിടും ദുഃഖങ്ങൾ ഇല്ലിനി
കർത്താവിൻ സഭയെ ചേർത്തിടുമ്പോൾ(2)

ഞാനെന്‍റെ യേശുവെ വാഴ്ത്തി വണങ്ങിടും ജീവിതനാ
ഞാനെന്‍റെ കർത്താവിൻ സ്വന്തം
Post Tagged with


Leave a Reply