Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഓ ഓ ഓ നീ എൻ ദൈവം

ഓ ഓ ഓ നീ എൻ ദൈവം
ഓ ഓ ഓ ഞാൻ നിൻ പൈതൽ(2)
ഈ ലോകം മാറിയാൽ ലോകർ മാറിയാൽ
മാറുകില്ല നീ എൻ നാഥൻ(2)

ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ലോകരെന്നെ പരിഹസിച്ചാലും
എൻ നാഥൻ പോയതാം പാതയിൽ ഞാനും
നാൾ തോറും പിൻചെല്ലുമേ;- ഓ ഓ…

പ്രതികൂലമാകുന്ന കാറ്റുകൾ
എൻ പടകിൽ അടിക്കടി അടിച്ചാൽ
എൻ പടകിൻനായകനായ് നീ അമരത്തങ്ങുള്ളതാൽ
തീരത്തണയുമേ ഞാൻ;- ഓ ഓ…

വാഗ്ദത്തം ചെയ്തവൻ നാഥൻ
നാൾതോറും എന്നോടുകൂടെ
എത്തും ഞാൻ തൻകൂടെ വിശ്രാമദേശത്തിൽ
നിത്യമായ് യുഗായുഗം വാഴാൻ;- ഓ ഓ…

ഓ യേശുവിനു മഹത്വം
ഓ കാൽവറി ഓർമ്മകൾ നിറയുന്ന അൻപിൻ ഗിരി
Post Tagged with


Leave a Reply