Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഓ കാൽവറി ഓർമ്മകൾ നിറയുന്ന അൻപിൻ ഗിരി

ഓ കാൽവറി… ഓ കാൽവറി..
ഓർമ്മകൾ നിറയും അൻപിൻ ഗിരി

അതിക്രമം നിറയും മനുജന്‍റെ ഹൃദയം
അറിയുന്നോനേകൻ യേശു നാഥൻ(2)
അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ
അവിടുന്നു ബലിയായ് കാൽവറിയിൽ;-

മലിനത നിറയുമീ മർത്ത്യന്‍റെ ജീവിതം
മനസ്സലിവിൻ ദൈവം മുന്നറിഞ്ഞു(2)
മറുവിലയാകാൻ മനുഷ്യനായ് വന്നു
മരിച്ചേശു യാഗമായ് കാൽവറിയിൽ;-

കപടത നിറയുമീ ഭൂവിതിലെങ്ങും
കണ്ടിടുമോ ഈ ദിവ്യ സ്നേഹം
കണ്ണീരു പോക്കാൻ കൺമഷം തീർക്കാൻ
കരുണയിൻ രൂപം കാൽവറിയിൽ;- ഓ കാൽവറി…

മരണത്തെവെന്നവൻ ഉയിർ നേടി മന്നവൻ
മൂന്നാം ദിനം ശിഷ്യർക്കരികിലെത്തി
മരണമേ നിന്‍റെ വിഷമുള്ളിതെവിടെ-
യെന്നരുളി എൻ നാഥൻ കാൽവറിയിൽ;- ഓ കാൽവറി…

ഞാനും എന്‍റെ കുടുംബവും നിന്നതല്ല യേശു
ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.