Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
ദൈവമേ നിന്‍റെ മുഖം കാണുവാൻ
എന്‍റെ മാനസം വാഞ്ഛിക്കുന്നു
നാഥാ നിന്‍റെ ശബ്ദം കേൾക്കുവാൻ

പാപഇമ്പങ്ങൾ നിറഞ്ഞ ലോകത്തിൽ
പാവനമായ് ഞാൻ നിൻ സേവ ചെയ്യുവാൻ
ആത്മശക്തിയാൽ ശുദ്ധീകരിക്കണേ
ആദ്യസ്നേഹത്താൽ ജ്വലിക്കുവാൻ;- ഒന്നുമാത്രം…

ഞാൻ വെറും പൊടി മാത്രമെന്നറിഞ്ഞവൻ
എന്നിലുള്ള കുറവുകൾ പരിഹരിക്കുന്നു
ദുർഘടങ്ങളെ തരണം ചെയ്യുവാൻ
ബലവും ജ്ഞാനവും നൽകേണമേ;- ഒന്നുമാത്രം…

കറകളങ്കമോ തെല്ലുമേശിടാതിഹെ
തിരുഹിതങ്ങൾ മാത്രം ചെയ്തു ജീവിപ്പാൻ
സകല നിനവിലും പ്രവൃത്തിയിലും
ഭയവും ഭക്തിയും തരേണമേ;- ഒന്നുമാത്രം…

ഇനിയും ഭൂമിയിൽ അനേകരായ ജനം
രക്ഷിതാവിനെ അറിയാതിരിക്കുമ്പോൾ
അലസ-മനസ്സുമായ ഞാനിരിക്കുവാൻ
അനുവദിക്കല്ലേ എൻ രക്ഷകാ;- ഒന്നുമാത്രം…

സകലവും സദാ പാരിലെന്‍റെ ശരണവും
കരുണയുള്ള യേശുവേ നീ മാത്രമേ
മഹത്വനാളിനായ് ഒരുങ്ങീടുവാൻ
ദിനവും നിൻകൃപ പകരണേ;- ഒന്നുമാത്രം…

നോക്കിയവർ പ്രകാശിതരായി
ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും വൻഗിരിയിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.