Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഒന്നു വിളിച്ചാൽ ഓടിയെന്‍റെ

ഒന്നു വിളിച്ചാൽ ഓടിയെന്‍റെ അരികിലെത്തും
ഒന്നു സ്തുതിച്ചാൽ അവൻ എന്‍റെ മനം തുറക്കും
ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ(2)

ഒന്നു തളർന്നാൽ അവൻ എന്‍റെ കരം പിടിക്കും
പിന്നെ കരുണാമയനായി താങ്ങി നടത്തും (2)
ശാന്തി പകരും എന്‍റെ മുറിവുണക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ;-

തന്നെ അനുഗമിക്കാൻ അവൻ എന്നെ വിളിക്കും
തിരുവചനം പകർന്നെന്‍റെ വഴി തെളിക്കും(2)
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ;-

നോക്കിയവർ പ്രകാശിതരായി
ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും വൻഗിരിയിൽ
Post Tagged with


Leave a Reply