Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഓർക്കുന്നു നാഥാ അനുദിനവും നിന്നെ

ഓർക്കുന്നു നാഥാ അനുദിനവും നിന്നെ
ഓർത്തിടാൻ യോഗ്യൻ നീ മാത്രമെന്നും
ഓർത്തിടും ഞാനെന്നെ തേടിയ സ്നേഹത്തെ
ഒരു നാളും കുറഞ്ഞിടാ കാരുണ്യത്തെ

നന്മകൾ നൽകിയെൻ നാളുകൾ ധന്യമായ്
നല്ലവൻ നിൻ ദാനമനവധിയായ്
നന്ദിയോടോർത്തിടും സ്തോത്രമർപ്പിച്ചിടും
നാളെയും ഇന്നും എന്നായുസെല്ലാം

ഉണരുമ്പോൾ ഓർത്തു ഞാൻ സ്തോത്രമർപ്പിച്ചിടും
ഉയിരോടുണർത്തിയ ഉന്നതന്
ഉറങ്ങിടും ശാന്തമായ് ഹൃത്തിലാശ്വാസമായ്
ഉറങ്ങിടാ പാലകൻ ഉണ്ടെൻ ചാരെ;-

കൂട്ടുകാർ അകന്നാലും സ്തോത്രമർപ്പിച്ചിടും
കൂടവെ ഉള്ളവൻ പിരിയാ മിത്രം
കൂരിരുൾ മൂടുമെൻ ജീവിതയാത്രയിൽ
കൂടെ നിന്നിടും കർത്തനെന്നും;-

സർവ്വ ദാനങ്ങൾക്കും സ്തോത്രമർപ്പിച്ചിടും
സകലവും തന്നവൻ നീ ധന്യനാം
സൽഗുണ പൂർണ്ണനേ സ്വർഗ്ഗീയ സൂനുവേ
സർവ്വേശ്വരാ നന്ദി ചൊല്ലിടുന്നെ;-

ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ
ഒരിക്കലേവനും മരിക്കും നിർണ്ണയം ഒരുങ്ങെല്ലാവരും
Post Tagged with


Leave a Reply