Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഒരു പ്രതിഫലം ഉണ്ട് നിശ്ചയം

ഒരു പ്രതിഫലം ഉണ്ട് നിശ്ചയം
നിന്‍റെ പ്രത്യാശക്കോ ഭംഗം വരികയില്ല (2)

വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കുപറഞ്ഞവൻ മാറുകില്ല
വാനവും ഭൂമിയും മാറിപോയാലും
വാഗ്ദത്തം നിറവേറിടും;- ഒരു പ്രതിഫലം…

ദരിദ്രനെ എന്നേക്കും മറക്കുകില്ല
സാധുവിൻ പ്രത്യാശക്കു ഭംഗം വരില്ല
എളിയവനെ പൊടിയിൽ നിന്നും ഉയർത്തും
ദരിദ്രനെ കുപ്പയിൽ നിന്നും;- ഒരു പ്രതിഫലം…

കണ്ണുനീർ തുരുത്തിയിൽ സൂക്ഷിക്കുന്നു
പ്രാർത്ഥനക്കു ഉത്തരം നൽകിടുന്നു
വിത്ത് ചുമന്നു കരഞ്ഞു വിതച്ചവൻ
ആർപ്പോടെ കൊയ്തിടുമേ; – ഒരു പ്രതിഫലം

കഷങ്ങളെല്ലാം തീർന്നിടുമെ
നഷ്ടങ്ങളെല്ലാം മാറിടുമെ
യേശു താൻ വേഗം വന്നീടുമേ തക്ക-
പ്രതിഫലം തന്നിടുമേ; – ഒരു പ്രതിഫലം…

ഒരു രാജാവു നീതിയൊടെ വാഴും
ഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാ
Post Tagged with


Leave a Reply