Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കും

ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കും
യേശുവിൻ പൈതലിനു;
ക്ഷാമം തീരുവോളം മാവ് കുറയുകില്ല
എണ്ണയും തീരുകില്ല (2)

ഒരു വിടുതലിനായ് കുളക്കര അതിൽ ഞാൻ
നിലവിളി ഉയർത്തിയപ്പോൾ
മനസ്സലിഞ്ഞു കർത്തൻ അരുകിൽ എത്തി
വിടുതൽ എനിക്കുനല്കി(2);- ഒരുവഴി…

ഭൂമി കുലുങ്ങിടുമ്പോൾ മല ഇളകിടുമ്പോൾ
യേശുവിൻ പൈതലിനു
ഭയം ലേശമില്ല ഭാരം ഒട്ടുമില്ലാ
പ്രത്യാശ അതേറിടുന്നേ(2);- ഒരുവഴി…

ദുഷ്ടർ അടുത്തിടുമ്പോൾ കഷ്ടം നേരിടുമ്പോൾ
യേശുവിൻ പൈതലിനു
സന്തോഷമായി നിത്യം ആനന്ദമായി
ആത്മനാഥനെ സ്തുതിച്ചീടുമെ(2);- ഒരുവഴി…

ഒരു വഴിഅരുകിൽ പൊടിപിടിച്ചമർന്നു
കിടന്നൊരു കാൽപാത്രമാം
എന്നിൽ ശ്രേഷ്ടമായ വീഞ്ഞ് പകർന്നീടുവാൻ
യേശു എന്നെയും കണ്ടുവല്ലോ(2);- ഒരുവഴി…

വഴി അറിയാതെ ഞാൻ വാടിതളർന്നു അലഞ്ഞു
എന്നെ കരുതിയ യേശുവിനായ്
എന്‍റെ മരണം വരെ ഇനിമറക്കുകില്ലാ
മാനിക്കും സേവിച്ചിടും(2);- ഒരുവഴി…

ലോകർ വെറുത്തിടിലും എന്നെ ചെറുത്തിടിലും
എന്‍റെ യേശുവിനായ് ജീവിക്കും
യേശു വീണ്ടും വരും എന്നെ ചേർത്തിടുവാൻ
സ്വർഗ്ഗ നാട്ടിൽ ഞാൻ വിശ്രമിക്കും(2);- ഒരുവഴി…

പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു
പാടിടും സ്തുതിഗീതമെന്നും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.