Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഒരുനാൾ ഈ നശ്വരലോകം

ഒരുനാൾ ഈ നശ്വരലോകം
വിട്ടുപിരിഞ്ഞുഞാൻ അക്കരെയെത്തീടും
ഒരുനാൾ ഈ കഷ്ടമതാകെ വിട്ടുമറന്നു
ഞാൻ നിത്യത പൂകീടും പരനെ എന്നേശുനാഥനെ
പ്രിയനേ എൻ പ്രേമ കാന്തനെ

നേരിൽ കാണും ഞാൻ അങ്ങേ
മുത്തം ചെയ്യും ഞാൻ
വീണുവണങ്ങും ഞാൻ
കുമ്പിട്ടാരാധിക്കും ഞാൻ

ആയിരങ്ങളിൽ സുന്ദരൻ
പതിനായിരങ്ങളിൽ സുന്ദരൻ
ആടുകൾക്കായ് ജീവൻ തന്ന നല്ലിടയൻ
തൻ ആടുകളെ തോളിലേറ്റും നല്ലിടയൻ;- നേരിൽ…

ഉന്നതം വെടിഞ്ഞു വന്നവൻ
ഈ മന്നിടം തിരഞ്ഞെടുത്തവൻ
പാപികൾക്കായ് പാപയാഗമായവൻ
പാപമെല്ലാം പൊക്കിടും നൽ രക്ഷകൻ;- നേരിൽ…

കാൽവറി മലമുകളതിൽ
കാൽകരങ്ങൾ ആണി മൂന്നതിൽ
തൂങ്ങിടുന്നു എൻ അതിക്രമങ്ങളാൽ
ഊറ്റി തൻ നിണം മുഴുവനത്രയും;- നേരിൽ…

പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു
പാടിടും സ്തുതിഗീതമെന്നും
Post Tagged with


Leave a Reply