Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ

ഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ
വിശ്രമനാട്ടിൽ പോകാൻ
സീയോൻ പ്രയാണികളെ ഉണർന്നിടുവീൻ

അനു ദിന സംഭവബഹുലതകൾ കേൾക്കവൈ കേൾക്കവൈ
പലവിധ സംഭ്രമചിത്തരായി തീർന്നിടും തീർന്നിടും
ചഞ്ചലമാനസ വ്യാകുലരായി കേഴുന്ന ഭിതിയാലെ
സന്താപ മാനസരായി തീർന്നിടുന്നു അതിനാൽ

ബഹുതരദുരിതം ഈലോകത്തിൽ ആകവേ ആകവേ
പലവിധ ദുർഗ്ഗട സന്ധികളാൽ നീറിടും നീറിടും
ഘോരതരംഗ പരമ്പരകൾ ഭീകര ഗർജനത്താൽ
പ്രജണ്ഡവാദംപോലെ ഇരമ്പിടുന്നു അതിനാൽ

അണുബോംബുകളാൽ ഈ ലോകത്തിന്‍റെ പ്രൗഢികൾ പ്രൗഢികൾ
അനു നിമിഷത്തിൽ തീർന്നുപോകും ഭസ്മമായ് ഭസ്മമായ്
അതിനു ടെ തകൃതികളാണിവിടെ കാണുന്ന സംഭ്രമങ്ങൾ
കാണും പ്രതാപമെല്ലാം ധൂളിയാകും അതിനാൽ

ആയിരം ആണ്ടുകൾ ഈ ലോകത്തിൽ വാഴുവാൻ വാഴുവാൻ
ആയിരമായിരം ശുദ്ധരുമായ് വന്നിടും വന്നിടും
പാതകനാക്കിയ ശത്രുവിനെ അന്ധകാരത്തിൻ കീഴിൽ
ബന്ധനസ്ഥനാക്കിടും രാജരാജൻ അതിനാൽ

ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കും
പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.