Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണം

പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണം
ജീവനെങ്കിൽ ജീവൻ വച്ചു ഭാരതം നേടിടണം;-

പാപതന്ത്ര്യ ബദ്ധരാം ഭാരതീയ സോദരേ
പാപബന്ധം നീക്കിടും യേശുവിങ്കൽ ഓടി വാ;-

പോരുവിൻ യുവാക്കളേ ചേരുവിൻ സഹോദരേ
ക്രിസ്തുനാഥൻ പോരിന്നായ് ഓടി ഓടി കൂടുവിൻ;-

സ്വാതന്ത്യമാർക്കും ലഭ്യമാം ക്രിസ്തുവിന്‍റെ ക്രൂശതിൽ
സ്വതന്ത്രമിന്നു ഘോഷിക്കാം ഭാരതത്തിലെങ്ങുമേ;-

ജീവനെ ത്യജിച്ചതാം രക്തസാക്ഷി സംഘത്തിൽ
ആയുധത്തെയേന്തി നാമായോധനം ചെയ്തിടണം;-

പീഢകൾ നടുവിലും പാലനം ചെയ്തിടുമേ
പാവനാത്മദായകൻ പാരിലേശു നായകൻ;-

ക്രിസ്തുയേശു രക്ഷകൻ ക്രിസ്തുവിന്‍റെ ശക്തിയാൽ
ലഭ്യമാകുമേവർക്കും തന്‍റെ പോർ ചെയ്തീടുവാൻ;-

സ്നേഹത്തിന്നിരിപ്പിടം ത്യാഗത്തിൻ വിളനിലം
രക്ഷയിൻ സങ്കേതവും യേശുരാജൻ തന്നെയാം

ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കും
പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ്
Post Tagged with


Leave a Reply