Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട്

പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട്
സാക്ഷികളിൻ നടുവിൽ ധീരരായ് ഗമിച്ചിടാമേ

പാടുകളേറ്റ പാവനന്‍റെ പാപമില്ലാത്ത പരിശുദ്ധന്‍റെ
പാതയെ നോക്കി ജീവിച്ചിടാം പാരിടത്തിൽ പാർക്കും നാൾ

പാപിയെ നേടിടുവാൻ ക്രൂശിൽ തൻ ജീവൻ വച്ച
രക്ഷകനാം നാഥന്‍റെ രക്ഷണ്യവേല ചെയ്യാം

ആയിരംആയിരങ്ങൾ പാപത്തിൽ നശിച്ചിടുമ്പോൾ
ക്രൂശിൽ നിവർത്തിച്ചതാം സുവിശേഷം ഘോഷിച്ചിടാം

രക്തം ചിന്തി നമുക്കായ് തന്നെത്താൻ ഏല്പിച്ചു താൻ
അർപ്പിക്കാം അനുദിനവും ചിലവാകാം ചിലവായിടാം

കർത്തൻ തൻ പേർക്കായി ജീവനെ കളയുകയിൽ
നേടിടും താൻ അതിനെ പ്രാപിക്കും നിത്യജീവൻ

ലോകത്തിൻ ലാഭധനം ചേതം എന്നെണ്ണിടാമേ
ലോകത്തിൻ മാനത്തേക്കാൾ തൻ മാനം അഭികാമ്യമേ

ലോകങ്ങൾ അവസാനിക്കും വെളിപ്പെടും താൻ തേജസ്സിൽ
തൻ സിദ്ധർ വാണീടുമേ തൻകൂടെ യുഗായുഗമായ്

പാഹിമാം ദേവ ദേവ പാവനരൂപാ
പര പര മേശ വരമരുൾകീശാ നീ അത്ര എൻ
Post Tagged with


Leave a Reply