Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാപി നിൻ മാനസേ ഓർക്ക ഖേദം വരിച്ചൊരു

പാപി നിൻ മാനസേ ഓർക്ക
ഖേദം വരിച്ചൊരു പരനെ(2)

നിൻ പേർക്കുജീവനെ തന്നൊരു നാഥന്‍റെ
കഷ്ടത ഏറ്റവും ചിന്ത്യം
ഓടിവാ പാപി തൻ ചാരെ;-

മരുഭൂമി തന്നിലും ഗലീല നാട്ടിലും
ഗിരിമുകളിലുമായ് പോയ
രാജനെ കാണുക പാപി;-

ഇരുകരമതിലും കാലുകൾ രണ്ടിലും
നീണ്ടതാം ആണികൾ തറച്ചു
നിന്നേ രക്ഷിച്ചിടാൻ പാപി;-

മുൾമുടി ശിരസ്സിൽ അടിച്ചമർത്തുമ്പോൾ
ശിരസ്സിൽ നിന്നേശുവിൻ ചോര
ധരണിയിൽ വീണതുമോർക്ക;-

പട്ടാള കൂറ്റന്മാർപുറമതിൽ തല്ലുമ്പോൾ
തുടെതുടെ ഒഴുകി തൻ ചോര
വഴി നീളെ വീണതുമൊഴുകി;-

വജ്രക്കല്ലനൊത്ത ചിത്തമുള്ള ഭടൻ
മിന്നുന്ന കുന്തം തൻ ചങ്കിൽ
കുത്തിയിറക്കിയതോർക്ക;-

യാതോരു പാപവും ചെയ്യാത്ത ദേവൻ
നിൻ പേർക്കു ജീവനേ നൽകി
പാപി നീ കാണുക സ്നേഹം;-

കള്ളനു ശാന്തിയേ നൽകിയ ദേവൻ
ഇന്നു നിൻ പാപത്തെ പോക്കും
പാപി നീ നേടുക ശാന്തി;-

രീതി: മഹിമയെഴും പരമേശാ പാഹിമാം

പാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ
പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു
Post Tagged with


Leave a Reply