പാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ
പാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ മാത്രം
പാപികളെ രക്ഷിച്ചീടുവാൻ യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ ദൈവത്തിന്‍റെ സുവാർത്തയിതെ
രക്ഷിപ്പാനായ് ഇക്ഷിതിയിൽ യേശുമഹേശൻ മാത്രം
പാപികളെ പ്രതി താണവനായ്-യേശു മഹേശൻ മാത്രം
പാപികളിൻ പരിഹാരകനായ്-യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ…
നരർ ദുരിതത്തിനു മൃതനായോൻ- യേശുമഹേശൻ മാത്രം
പുനരുയിരിട്ടു മൃത്യുഞ്ജയനായ്- യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ…
പരമ പിതാവിൻ വലമമരും- യേശുമഹേശൻ മാത്രം
നരകുലമതിന്നർത്ഥന ചെയ്യും-യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ…
നിത്യ പുരോഹിതനായവനായ്-യേശുമഹേശൻ മാത്രം
മർത്ത്യനു നല്ല സഹായകനായ്- യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ…
വിവിധ പരീക്ഷകളിൽ വിജയൻ- യേശുമഹേശൻ മാത്രം
പാവനമായ് പരിപാലകനും- യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ…
പുനരാഗമനം ചെയ്തിടുമെ- യേശുമഹേശൻ മാത്രം
തനയരെയാകെയണച്ചിടുമെ- യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ…
പാപക്കടം തീർക്കുവാൻ : എന്ന രീതി
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള