Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാപിയിൽ കനിയും പാവനദേവാ പാദം

പാപിയിൽ കനിയും പാവനദേവാ
പാദം പണിഞ്ഞിടുന്നേൻ
പാപിയാമെന്നെ സ്നേഹിച്ചോ നീ
പാരിലെന്നെ തേടിവന്നോ

ദുഷ്ടനരനായ് ദൂഷണം
ചെയ്തു ദൂരമായിരുന്നേൻ
തേടിയോ നീ എന്നെയും വൻ
ചേറ്റിൽനിന്നുയർത്തിയോ നീ

എൻ പാപം തീർപ്പാൻ പരലോകം
ചേർപ്പാൻ ഹീനനരനായ് നീ
എന്തു ഞാനിതിനീടു നൽകിടും
എന്നും നിന്നടിമയാം ഞാൻ

വിണ്ണിൻ മഹിമ വെടിഞ്ഞു നീയെന്നെ
വിണ്ണിൽ ചേർത്തിടുവാൻ
നിർണ്ണയം നിൻ സേവയെന്യേ
ഒന്നുമില്ലിനിയെൻ മോദം

പാപത്തിൻ ഫലമാം മരണത്തിൻ
ഭയത്തെ ജയിച്ചവൻ നീയൊരുവൻ
ജീവനും സമാധാനവും-എൻ
സർവവും നീയേ നിരന്തം

മായയാം ഉലകിൻ വേഷവിശേഷം
വെറുത്തേൻ ഞാനഖിലം
നിസ്തുലം നിൻ സ്നേഹമെൻ മനം
അത്രയും കവർന്നു നാഥാ

പര പര മേശ വരമരുൾകീശാ നീ അത്ര എൻ
പാപിയാം നിന്നെ തേടി പാരിതിൽ വന്ന ദേവൻ
Post Tagged with


Leave a Reply