Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനം

പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും അതിരാവിലെ
തരിക നാഥാ പുതിയവരം-അരുളുക രാവിലെയിന്നേഴകൾക്കു

ജീവൻകൊടുക്കുന്ന പുതിയ മന്നാ-ദിവ്യ
ഏഴകളാം ഞങ്ങൾക്കേകിടുക

അതിരാവിലെ തിരുമുഖത്തെ നോക്കിടുന്ന ജനം ശോഭിച്ചിടും
തിരുവാഗ്ദത്തത്തിൽ ആശ്രയിച്ചു പരമപിതാവിനെ സ്തുതിച്ചിടുന്നു

മഗ്ദൽ മേരി-അതിരാവിലെ കൂട്ടരുമായങ്ങേ തേടിവന്നു
ഈദിനത്തിൽ ഏഴയിതാ-രാവിലെ തിരുമുമ്പിൽ വണങ്ങിടുന്നേ

നേരിയസ്വരം പരമസുതാ അതിരാവിലെ ഞങ്ങൾക്കരുളണമേ
കുരിശെടുത്തു ഗുരുവരന്‍റെ അതിരറ്റ വേലകൾ ചെയ്തീടുവാൻ

പരമാത്മാവുര ചെയ്യും മൊഴിയെല്ലാ സഭകളും
പരമാനന്ദമനുഭവിപ്പാൻ വരുവിൻ
Post Tagged with


Leave a Reply