പരമാത്മാവുര ചെയ്യും മൊഴിയെല്ലാ സഭകളും
പരമാത്മാവുര ചെയ്യും മൊഴിയെല്ലാ സഭകളും ശ്രവിക്കേണം;
സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ്
സൃഷ്ടിയിന്നാദ്യനില ലഭിച്ചൊരു വിമലനോതിന
മൊഴി ധരിക്കുകിൽ ശുഭമെഴും തവ
ശീതമല്ലുഷ്ണവുമല്ല തവഗുണം ഏതെന്നു നിജവുമില്ല
ഈവിധമിനിയും നീ വാടി ജലംപോലെ
നാൾകഴിക്കുകിൽ നിന്നെ ഞാൻ മമ
വായിൽനിന്നു പുറത്തുമിഴ്ന്നിടും
ഞാനൊരു ധനിതന്നെ എനിക്കില്ല ദീനതലവമിന്ന്
മാനമോടിദം ചൊല്ലി ഹീനനായ് കുരുടനായ്
നീയിരിപ്പതു കാൺക പരനുടെ
മുന്നിൽ വീണറിയിക്ക നീയതു
സമ്പന്നനാവതിന്നുണ്ട് തനിത്തങ്കം വെൺവസ്ത്രം ധരിപ്പാനുണ്ട്
നിൻകണ്ണു തെളിയുവാൻ ലേപവും വിലയ്ക്കുണ്ട്
വന്നുവാങ്ങുക ശിക്ഷയാൽ പ്രിയന്മാരെ
ഞാനുണർത്തുന്നിതറിക നീ
മാനസാന്തരപ്പെടുക എരിവോടു നീ മാനസം തുറന്നിടുക
വാതിലിലഹം നിന്നു മുട്ടുന്നായതു കേട്ടു
യാതൊരു നരൻ തുറന്നു
തരികിലപ്പൂതനോടു ഞാൻ വിരുന്നു കഴിഞ്ഞിടും
സത്യമായ് ജയംകൊള്ളും ഭടന്നു ഞാനൊത്തിരിപ്പരുളിടും
കൃത്യമായഹം മേവും ഭദ്രാസനമതിങ്കൽ
നിത്യമായവൻ ലവുദിക്യ
മദ്ധ്യതോ ജയിച്ചെന്ന വിരുതിനാൽ
ലവോദീകൃ സഭാദൂത് വെളിപ്പാട് 3:14-22
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള