Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പരമതാതന്‍റെ വലമമരുന്ന പരമ

പരമതാതന്‍റെ വലമമരുന്ന പരമ വത്സലാ
പരമ വത്സലാ! നിൻ
കുരുതികൊണ്ടു വീണ്ടെടുത്ത ജനത്തിൻ ദുരിതം കാണുക

ബഹുജനങ്ങളിൻ നടുവിൽ നിന്നു നിൻ സാക്ഷി ചൊന്നവർ
സാക്ഷി ചൊന്നവർ നിന്‍റെ
മഹത്വനാമത്തെ ദുഷിപ്പാനിഹ വൻ മൂലമായല്ലോ;- പരമ..

പരമസസ്നേഹാഗ്നിയെരിഞ്ഞനുദിനം ആനന്ദിച്ചവർ
ആനന്ദിച്ചവർ – ഇതാ
പെരുത്ത വ്യാകുലം പിടിച്ചഹോ മനം തണുത്തുപോകുന്നേ;- പരമ..

ബലിയായ് സർവ്വവും തൃപ്പാദത്തിങ്കൽ കാഴ്ച വച്ചവർ
കാഴ്ചവച്ചവർ ഇപ്പോൾ
ബലിപീഠത്തിൽ നിന്നകലെ മാറിക്കൊണ്ടാഴിഞ്ഞു പോകുന്നേ;- പരമ…

ഏറ്റം ജ്വലിച്ചു വെളിച്ചം കൊടുത്ത നിൻജനമിതാ
നിൻ ജനമിതാ-പല
കാറ്റിൻ ശക്തിയാലണഞ്ഞിരുണ്ടു കൂരിരുളായ് തീർന്നല്ലോ;- പരമ..

സുവിശേഷകരിൽ പലരിലും നാഥാ വേഷമേയുള്ളേ
വേഷമേയുള്ളേ-ആത്മ
ജീവൻ നിൻ ജനങ്ങളിൽ ദിനംതോറും കുറഞ്ഞു പോകുന്നേ;- പരമ…

ഈ വിധം ജനം ഇനിയും ജീവിച്ചാൽ നശിച്ചു പോകുമേ
നശിച്ചുപോകുമേ – നിന്‍റെ
ജീവ വചനമയച്ചു ജനത്തിൻ ജീവൻ നൽകുക;- പരമ…

പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ
പറഞ്ഞു തീരാത്ത ദാനം നിമിത്തം
Post Tagged with


Leave a Reply