Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പരനേ! തിരുമുഖശോഭയിൻ കതിരെന്നുടെ

പരനേ തിരുമുഖശോഭയിൻ കതിരെന്നുടെ ഹൃദയേ
നിറവാൻ കൃപയരുളേണമീ ദിവസാരംഭ സമയേ;-

ഇരുളിൽ ബലമഖിലം മമ നികടേ നിന്നന്നങ്ങൊഴിവാൻ
പരമാനന്ദ ജയ കാന്തിയെൻ മനതാരിങ്കൽ പൊഴിവാൻ;-

പുതുജീവനിൻ വഴിയേ മമ ചരണങ്ങളിന്നുറപ്പാൻ
അതിശോഭിത കരുണാഘനമിഹമാം വഴി നടത്താൻ;-

ഹൃദയേ തിരുകരമേകിയ പരമാമൃത ജീവൻ
പ്രതിവാസരം വളർന്നേറ്റവും ബലയുക്തമായ് ഭവിപ്പാൻ;-

പരമാവിയിൻ തിരുജീവനിൻ മുളയീയെന്നിൽ വളർന്നി-
ട്ടരിസഞ്ചയനടുവിൽ നിന്‍റെ ഗുണശക്തികൾ വിളങ്ങാൻ;-

മരണം വരെ സമരാങ്കണം അതിൽ ഞാൻ നില നിന്നി-
ട്ടമർ ചെയ്തെന്‍റെ നില കാക്കുവാൻ തവ സാക്ഷിയായ് ഇരിപ്പാൻ;-

അമിതാനന്ദ സുഖശോഭന നിലയേ വന്നങ്ങണവാൻ
അവിടെന്നുടെ പ്രിയനോടൊത്തു യുഗകാലങ്ങൾ വസിപ്പാൻ;-

പരമഗുരുവരനാം യേശുവേ നീ വരം താ
പകരണമേ കൃപ പകരണമേ നാഥാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.