Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾ

പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾ
ക്കരുളണമേ കൃപയെ ദിനം പ്രതിമാരിപോൽ ദൈവജാതാ

തവ ദാസരാമിവരെകമത്യമോടെ വസിച്ചീടുവാനും
അവസാനകാലമണഞ്ഞിടുംവരെ പ്രീതിയിൽ മേവതിന്നും

പരമാവിയാലിവരെ നിറയ്ക്ക് മഹോന്നതനെ ദിനവും
തിരുനാമകീർത്തി സദാ നിനച്ചു തങ്ങൾ വസിച്ചിടുവാനും

പരനേശു തൻ പ്രിയയായ് തിരുസഭയെ വരിച്ചായതിന്നായ്
മരണം സഹിച്ചതുപോലീദാസൻ തൻ പത്നിയെ ചേർത്തുകൊൾവാൻ

തവ ദാസിയാമിവളും അനുസരിച്ചീടണം നിത്യവും തൻ
ധവനെ പൂരാ സാറയും അബ്രാമിനെയന്നുപോൽ മോദമോടെ

പല മാറ്റവും മറിവും നിറഞ്ഞലോകെയിവർ നിത്യവും നിൻ
അലിവേറ്റമുള്ളവയാം ചിറകടിചേർന്നു സുഖിപ്പതിന്നും

പരനേയെൻ പ്രിയ യേശുവേ തരണം ക്യപകൾ
പരനേ! തിരുമുഖശോഭയിൻ കതിരെന്നുടെ
Post Tagged with


Leave a Reply