Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പരിശുദ്ധപരനെ നിരന്തരം സ്തുതിപ്പിൻ

പരിശുദ്ധ പരനെ നിരന്തരം സ്തുതിപ്പിൻ
പാടി തൻ നാമം കൊണ്ടാടി കുമ്പിടുവിൻ
തിരുജനങ്ങളെ ഉണരീൻ തൻ ദാസർ
തിരുമുമ്പിൽ വണങ്ങിടുവിൻ എന്നേക്കും

നാഥനും നമുക്കു താതനും ആയുള്ള
നല്ല യഹോവയെ-എല്ലാരും സ്തുതിപ്പിൻ
ഏതും ആയാസമെന്യേ തൻ വീട്ടിൽ
ഏകനെ പുകഴ്ത്തീടുവിൻ എന്നേക്കും

നൻമക്കടലിനെ-ചെമ്മെ നാം സ്തുതിച്ചാൽ
നമുക്കില്ല കുറച്ചിൽ-എന്നറിഞ്ഞു കുമ്പിടുവിൻ
ഇമ്മഹാ പദവിയെ നാം എല്ലാരും
ഇഷ്ടത്തോടാചരിക്കും എന്നേക്കും

വാനവും പാരും താനത്രേ ചമച്ചു
വല്ലഭൻ നല്ലവൻ എല്ലാരിലുമുയർന്നോൻ
ജ്ഞാനത്തോടെ സ്തുതിപ്പിൻ തൻ പേരിൽ
നല്ല കീർത്തികൾ കൊടുപ്പിൻ എന്നേക്കും

ദൈവ പിതാവേ ദിവ്യകുമാരാ
ദൈവശുദ്ധാത്മാ ത്രിയേക ദേവേശാ
സർവ്വകാലവും പുകഴ്ച-ഭവാനു
ഭവിക്കണം ഹല്ലേലുയ്യാ ആമേൻ

പരിശുദ്ധപരനെ സ്തുതി നിനക്ക്
പരിമള പർവ്വത നിരകളിൽ നിന്നു
Post Tagged with


Leave a Reply