Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പരിശുദ്ധപരനെ സ്തുതി നിനക്ക്

പരിശുദ്ധ പരനെ സ്തുതി നിനക്ക് സുര-
ലോകം വിട്ടവനെ സ്തുതി നിനക്ക്
തിരുമനസ്സാലീ ധരയിൽ വന്നവനെ
കരുണാക്കടലേ സ്തുതി നിനക്ക്

പെരിയ ശത്രുവിനാൽ നരഗണമാകെ
കരകണ്ടീടുവതിന്നറിയാതെ
തിരിഞ്ഞു വഴിവെടിഞ്ഞു വലഞ്ഞു നടന്നീടുന്ന
തറിഞ്ഞു നിൻ തിരുമനം കനിഞ്ഞോനെ;- പരി…

നീതിയിൻ സൂര്യാ നിഖിലേശാ നിൻ തൃ-
പ്പാദമല്ലാതൊരു ഗതിയേത്
ഭൂതലദുരിതങ്ങളഖിലവും ശിരസ്സിൽ നീ-
ചുമന്നൊഴിച്ചതിനെ ഞാൻ മറവേനോ;- പരി…

ദാസരിൻ ബലമേ മനുവേലാ-നിന്നിൽ
ചാരിടുന്നവരോടനുകൂലാ
കോപത്തീയതിൽ വീണു മുഴുകാതെ എന്നെ
കാവൽ ചെയ്തീടുക ദിനംതോറും;- പരി…

പെരിയശത്രുവിനാൽ നരകാഗ്നി-ക്കിട
വരുവതിന്നിടയായ് വന്നിടാതെ
അരുമരക്ഷകനെ തിരുകൃപയാലെന്നെ
പരിശുദ്ധനാക്കി നിൻ പദം ചേർക്ക;- പരി…

പാവനാത്മദാനം പകർന്നീടെണം ദേവാ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.