Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പെറ്റമ്മ മറന്നാലും, മറക്കാത്ത സ്നേഹമേ

പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ നീയെൻ ആശ്രയം
എല്ലാരും എന്നെ പിരിഞ്ഞപ്പോൾ
ആലംബം ഇല്ലാതലഞ്ഞപ്പോൾ;
ഒറ്റക്കിരുന്നു കരഞ്ഞപ്പോൾ നീയെന്‍റെ
ആശ്വാസധാരയായ് വന്നു(2)

എൻ പ്രിയരെല്ലാം എന്നെ വെറുത്തു
ആഴമേറും മുറിവുകൾ എന്നിൽ നല്കി
ഞാൻ ചെയ്യാത്ത കുറ്റം ചുമത്തി
എൻ മനസ്സിൽ ഒരുപാടു വേദന ഏകി
നൊംബരത്താലെന്‍റെ ഉള്ളം പുകഞ്ഞു
നീറും നിരാശയിൽ തേങ്ങി;
അപ്പോൾ നീ എന്‍റെ കാതിൽ പറഞ്ഞു
നിന്നെ ഞാൻ കൈവെടിയില്ല(2);- പെറ്റമ്മ…

നിൻ വചനങ്ങൾ എത്രയോ സത്യം
ഈ ലോകത്തിൻ മായാവിലാസങ്ങൾ വ്യർത്ഥം
ഞാൻ നിന്നോടു ചേരട്ടെ നാഥാ
നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹം
തോരത്ത കണ്ണീരുമായ്ക്കും യേശുവിൻ
കുരിശോടു ചേർന്നു ഞാൻ നിന്നു;
അപ്പോൾ അവൻ എന്നെ വരിപ്പുണർന്നു
വാൽസല്യ ചുംബനം ഏകി;- പെറ്റമ്മ…

പ്രാണപ്രീയാ യേശു നാഥാ ജീവൻ തന്ന
പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു
Post Tagged with


Leave a Reply