Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പോകുന്നു ഞാനിന്ന് യേശുവിന്നായ്

പോകുന്നു ഞാനിന്ന് യേശുവിന്നായ്
പോകുന്നു ക്രൂശിന്‍റെ പോരാളിയായ്

നിന്ദകൾ പീഡകൾ വേദനവേളകൾ
വന്നാലും ക്ഷീണനായ് തീരാതെ പാരിൽ;-

വിളിച്ചവൻ വിശ്വസ്തൻ മാറാത്ത വല്ലഭൻ
വിശ്വാസനായകൻ യേശുവെ നോക്കി ഞാൻ;-

ആകലനേരത്തിൽ ആവശ്യഭാരത്തിൽ
ആശ്വാസദായകനാണെന്‍റെ നായകൻ;-

വേണ്ടെനിക്കീ ലോകമഹിമകളൊന്നുമേ
വേണ്ടതെല്ലാമുണ്ടീ ക്രിസ്തുവിലെന്നുമേ;-

ഒട്ടും പിൻമാറാതെ ഓട്ടം ഞാനോടിടും
ഒടുവിലെൻ വീട്ടിൽ ഞാൻ വിശ്രമം നേടിടും;-

പിളർന്നോരു പാറയേ നിന്നിൽ ഞാൻ
പരിശുദ്ധാത്മാവിൻ ശക്ത‍ിയാലേ ഇന്ന് നിറയ്ക്കണേ
Post Tagged with


Leave a Reply