Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പൊന്നേശു തമ്പുരാൻ തന്നീടും സ്നേഹം കണ്ണീരു

പൊന്നേശു തമ്പുരാൻ തന്നീടും സ്നേഹം കണ്ണീരു മായ്ച്ചീടുന്നു
സന്താപതീക്കടൽ വറ്റീടും നേരം സന്തോഷിച്ചുല്ലസിച്ചു

മേഘത്തേരിൽ തനിക്കൊപ്പം ഇരുത്തീടുന്നു
സ്വർഗ്ഗ നാട്ടിലേക്കെന്നെ നയിച്ചീടുന്നു
അമ്മപോലും അതിശയിക്കും തന്‍റെ സ്നേഹം അനുകരിക്കും

പാരിതിൽക്കാണും സൗഭാഗ്യം നേടാൻ ഞാനെന്‍റെ ജീവിതം മാറ്റിവച്ചു
സ്നേഹം തേടി മോഹത്തിൽ താണു പാപത്തിൻ മാർഗ്ഗത്തിൽ ഞാൻ ചരിച്ചു

എന്നാലും ഒട്ടും കോപിക്കാതെ സ്നേഹത്തോടെന്നെ വീണ്ടെടുത്തു
രക്ഷാദിനത്തിൽ നാഥനണയും പേടിക്കാതങ്ങേ നോക്കീടും ഞാൻ;-

വാഴ്ത്തിപ്പാടാം ആനന്ദിച്ചാർക്കാം ആപത്തിൽ കാക്കുന്ന കാരുണ്യത്തെ
സാക്ഷ്യമേകാൻ നാടെങ്ങും പോകാം പാപത്തിൽ താഴ്ന്നവർക്കാലംബമായ്

തൻപാതവിട്ടു ദൂരെപോയോരെ തേടിക്കാണുമ്പോളുമ്മവയ്ക്കാം
തന്റേടമേറിതാഴെപ്പോയോരെ താണിറങ്ങി ഞാനുയർത്താം;-

പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ
പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ
Post Tagged with


Leave a Reply