Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണ

പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണർ-
ന്നുന്നത ദൈവമേ വാഴ്ത്തുന്നെ
മന്നിതിൽ കൂരിരുൾ നീങ്ങിപ്രഭാതത്തെ
കാണ്മാൻ തുണച്ചോനേ വാഴ്ത്തുന്നെ

നിൻതിരുപാതയിലിന്നു നടന്നീടാൻ
നീ കൃപചെയ്ക എൻ ദൈവമേ
അന്നന്നുവേണ്ടതാമാവശ്യങ്ങളെല്ലാം
തന്നെന്നെ പോറ്റേണേ ദൈവമേ;- പൊന്നൊ…

എന്നുടെ ക്രിയകൾ നിൻനാമ-മേന്മയ്ക്കയ്
എന്നാളും തീരുമാറാകണേ
മന്നിതിന്മോഹങ്ങളൊന്നിലുമെൻ മനം
മങ്ങിമയങ്ങാതെ കാക്കണേ;- പൊന്നൊ…

ഇന്നലെക്കാളും ഞാൻ നിന്നോടണഞ്ഞിന്നു
നന്നായി ജീവിപ്പാറാകണേ
നീ കൃപ തന്നെന്നെ ആശീർവദിക്കണം
ഇന്നന്ത്യത്തോളമെൻ ദൈവമേ;- പൊന്നൊ…

നിന്നേക്കാൾ സ്നേഹിപ്പാനെന്നുടെ: എന്ന രീതി

പിളർന്നോരു പാറയേ നിന്നിൽ ഞാൻ
പരിശുദ്ധാത്മാവിൻ ശക്ത‍ിയാലേ ഇന്ന് നിറയ്ക്കണേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.