Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പ്രത്യാശ ഏറിടുന്നേ സന്തോഷം വർദ്ധിക്കുന്നേ

പ്രത്യാശ ഏറിടുന്നേ
സന്തോഷം വർദ്ധിക്കുന്നേ
രാജൻ വരവതോർക്കുമ്പോൾ
കാന്തനവൻ വരവിൻ കാലങ്ങൾ
ഏറെയില്ല നാളുകൾ നീളുകില്ലാ

ഹല്ലേലുയ്യാ…
കാന്തനവൻ വരവിൻ കാലങ്ങൾ
ഏറെയില്ല നാളുകൾ നീളുകില്ലാ

ക്ഷാമങ്ങൾ ഭൂകമ്പങ്ങൾ
യുദ്ധങ്ങൾ എതിർപ്പുകൾ
ലോകത്തിൽ എങ്ങും കാണുന്നേ
കാന്തനവൻ വരവിൻ കാലങ്ങൾ
ഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ…

വന്നീടും യേശു-രാജൻ
തന്നീടും പ്രതിഫലം
തന്നുടെ മക്കൾക്കേവർക്കും
കാന്തനവൻ വരവിൻ കാലങ്ങൾ
ഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ…

വാണീടും ഞാനന്നാളിൽ
പ്രാണപ്രിയനോടൊത്തു
കർത്താവിൻ കുഞ്ഞുങ്ങൾ മദ്ധ്യേ
കാന്തനവൻ വരവിൻ കാലങ്ങൾ
ഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ…

പുത്രനെ ചുംബിക്കാം
പ്രിയ മക്കളായ് അനുഗമിച്ചീടാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.