Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെ പ്രത്യാശ

പ്രത്യാശ വർദ്ധിച്ചീടുന്നേ
എന്‍റെ പ്രത്യാശ വർദ്ധിച്ചീടുന്നേ
നാഥനെ കാണുവാൻ നാടുവിട്ടു പോയിടുന്ന
നാളുകൾ എണ്ണിടുന്നു ഞാൻ -എന്‍റെ (2)

ഈ ചൂടിൽ വാടുകില്ല ഞാൻ
ഈ തീയിൽ വെന്തിടില്ല ഞാൻ
നാഥന്‍റെ കയ്യിലാണെൻ ജീവന്‍റെ നാളുകൾ
പാടും ഞാൻ യേശുവിനായി- എന്‍റെ (2)

ആശ്വാസം നഷ്ടമാകിലും
എന്‍റെ വിശ്വാസം വർദ്ധിച്ചീടുമേ
അലറുന്ന ആഴിയിലും അത്ഭുത മന്ത്രിയായ്
അരികത്തു വന്നു ചേരുമേ- യേശു (2)

വിട്ടിടും കൂട്ടു സോദരർ
തട്ടിമാറ്റിടും ബന്ധുമിത്രങ്ങൾ
വീഴാതെ താങ്ങുവാൻ എൻ വീട്ടിലെത്തുവോളവും
കൂട്ടായെൻ യേശു ഉള്ളതാൽ- ഞാൻ (2)

പ്രതിഫലം തന്നീടുവാൻ യേശുരാജൻ വന്നിടുവാൻ
പ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ വന്നീടാറായ്
Post Tagged with


Leave a Reply