Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെ

പ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെ
പ്രത്യാശ വർദ്ധിച്ചീടുന്നേ (2)
നിത്യ ഭവനത്തിൻ വാസം ഓർത്താൽ എന്നിൽ
പ്രത്യാശ വർദ്ധിച്ചീടുന്നേ (2)

യുദ്ധവും ഭൂകമ്പവും ഉയർന്നിടുന്നേ
ജാതി തന്നെ ജാതിയോടു കലഹിക്കുന്നേ (2)
മാനവരാകവെ നടുങ്ങിടുന്നേ
കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…

ദിനകരൻ ഇരുളുന്ന കാലമടുത്തേ
ചന്ദ്രനും മങ്ങിടും നാളടുത്തേ (2)
നക്ഷത്രങ്ങൾ പതിക്കുന്ന സമയമിത്
കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…

ആകാശത്തിൻ ശക്തികൾ ഇളകിടുമെ
ഭുവിലെ പണികളും എരിഞ്ഞിടുമേ (2)
പാപവഴിയിൽ വീണു നശിച്ചിടാതേ
കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…

പ്രതിഫലം തന്നീടുവാൻ യേശുരാജൻ വന്നിടുവാൻ
പ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ വന്നീടാറായ്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.