Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പുത്തനെറുശലേം പട്ടണം അതെത്രമാം

പുത്തനെറുശലേം പട്ടണം
അതെത്രമാം ശോഭിതം അക്കരെ
കണ്ടിടും വേഗമായ് നിത്യമാം
നാടിനെ സ്വർപ്പുരേ

പളുങ്കുപോൽ ജീവനദിയും ഇരു
കരയും ജീവനിൽ വൃക്ഷവും
ദാഹവും ക്ഷീണവും ഇല്ലിനി നവ്യ
ജീവ കനികളും ലഭ്യമാം;- കണ്ടിടും

രാത്രി ഇല്ലാത്തൊരു നാടിനെ നാം
വീക്ഷിക്കും സ്വർഗ്ഗീയ നാളതിൽ
കർത്തനാം യേശുവിൻ ജ്യോതിസ്സാൽ സീയോൻ
പട്ടണം ശോഭയാൽ മിന്നിടും;- കണ്ടിടും

പൊൻമയമാകുന്ന വീഥിയും നല്ല
തങ്കത്തെരുക്കളും കണ്ടിടും
എന്നിനി ഞാനങ്ങു ചേർന്നിടും പ്രിയാ
എന്നു നിൻ ശുദ്ധരെ ചേർത്തിടും;- കണ്ടിടും

ലോകത്തിൽ നിന്ദിതരിന്നു നാം വാന
മേഘത്തിൽ ശോഭിക്കും വന്ദ്യരായ്
നിത്യനാം രാജന്‍റെ ശുദ്ധന്മാർ അന്നു
രാജത്വം പ്രാപിക്കും മോദമായ്;- കണ്ടിടും

വരുവിൻ യേശുവിനരികിൽ :എന്ന രീതി

പുത്തൻ യെരുശലേമേ ദിവ്യ ഭക്തർതന്നാലയമെ
പുത്തൻ അഭിഷേകം കർത്തൻ ഏകിടുന്നു
Post Tagged with


Leave a Reply