പുത്തൻ യെരുശലേമേ ദിവ്യ ഭക്തർതന്നാലയമെ
പുത്തൻ യെരുശലേമേ ദിവ്യ
ഭക്തർതന്നാലയമെ തവനിഴലിൽ
പാർത്തിടുവാനടിയൻ അനുദിനവും
കാംക്ഷിച്ചു പാർത്തിടുന്നേ
നിർമ്മലമാം സുകൃതം തൻ
പൊന്നൊളിയാർന്നമരുമിടം
കാംക്ഷിച്ചു പാർത്തിടുന്നേ പുരമിതിനെ
കാംക്ഷിച്ചു പാർത്തിടുന്നേ
നിന്നടിസ്ഥാനങ്ങളോ പ്രഭ
ചിന്തുന്ന രത്നങ്ങളാം ശബളനിറം
വിണ്ണിനു നൽകിടുന്നു നയനസുഖം
കാണ്മവർക്കേകിടുന്നു;-
പന്ത്രണ്ടു ഗോപുരങ്ങൾ-മുത്തു
പന്ത്രണ്ടു കൊണ്ടുതന്നെ-മുദമരുളും
തങ്കമെ വീഥിപാർത്താൽ-സ്ഫടികസമം
തങ്കവോർക്കാനന്ദമേ;-
വേണ്ടാ വിളക്കവിടെ-സൂര്യ
ചന്ദ്രരൊ വേണ്ടൊട്ടുമേ പരമസുതൻ
തന്നെയതിൻ വിളക്കു-പരമൊളിയാൽ
ശോഭിച്ചിടുന്നീപ്പുരം;-
അന്ധതയില്ലാനാടെ-ദൈവ
തേജസ്സു തിങ്ങും വീടെ-തവ സവിധെ
വേഗത്തിൽ വന്നുചേരാൻ
മമ ഹൃദയം ആശിച്ചു കാത്തിടുന്നേ;-
സൗഖ്യമാണെന്നും നിന്നിൽ ബഹു
ദുഃഖമാണല്ലോ മന്നിൽ ഒരു പൊഴുതും
മൃത്യുവില്ലങ്ങു വന്നാൽ കരുണയെഴും
ക്രിസ്തുവിൻ നന്മ തന്നാൽ;-
പൊന്നെരുശലേമമ്മേ-നിന്നെ
സ്നേഹിക്കും മക്കൾ നമ്മെ
തിരുമടിയിൽ ചേർത്തു കൊണ്ടാലും ചെമ്മേ
നിജതനയർക്കാലംബമായോരമ്മെ;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള