Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പുതിയ ശക്തി പുതിയ കൃപ

പുതിയ ശക്തി പുതിയ കൃപ
പുതിയ സന്തോഷം പകരണമേ
പരിശുദ്ധാത്മ നിറവിനതാൽ
തിരുഹിതം ചെയ്തിടുവാൻ

ഈ ദുഷ്ടലോകത്തിൻ മാലിന്യങ്ങൾ
ലേശവുമേശാതെ ജീവിക്കുവാൻ
വരുമടരിൽ ജയം പ്രാപിക്കുവാൻ
അമിതബലം തരണേ;-

ഘോരാന്ധതമസ്സിൽ നിൻ ദീപങ്ങളായ്
അനുദിനം എരിഞ്ഞു ശോഭിക്കുവാൻ
അഗ്നിയിൽ അഭിഷേകം ചെയ്യണമേ
അനുഗ്രഹം അരുളണമേ;-

സകലവും നിനക്കായ് കീഴ്പ്പെടുത്താൻ
കഴിയും നിൻ വ്യാപാര ശക്തിയിനാൽ
താഴ്ചയതുള്ള ഈ മൺശരീരം
മഹത്വമതാക്കണമേ;-

അത്ഭുതങ്ങൾ ദിനമടയാളങ്ങൾ
തിരുനാമത്തിൽ നടന്നീടുവാൻ
ആത്മവരങ്ങൾ ചൊരിയണമേ
സഭയെ നീ ഉണർത്തണമേ;-

സീയോനിൻ പണി തീർത്തുപ്രിയൻ
മഹത്വത്തിൻ തേജസ്സിൽ വെളിപ്പെടുമ്പോൾ
നൊടിയിടയിൽ ദൈവശക്തിയിനാൽ
മറുരൂപരാകുമേ നാം;-

പുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ ജയാളിയെ
രാജാധിരാജൻ ദേവാധി ദേവൻ മേഘത്തിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.